തലയോലപ്പറമ്പ്: മീൻ പിടിക്കുന്നതിനിടെ മത്സ്യതൊഴിലാളി വെള്ളത്തിൽ വീണ് മരിച്ചു. ചെമ്പ് ബ്രഹ്മമംഗലം പുതുവലിൽ രതീശൻ (51 ) ആണ് മരിച്ചത്. ഞായറാഴ്ച്ച വൈകിട്ട് 7 മണിയോടെ വലയുമായി വള്ളത്തിൽ പുല്ലാന്തിയാറിൽ മത്സ്യബന്ധനത്തിനിടെ വെള്ളത്തിൽ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ ഇയാളെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയോലപ്പറമ്പ് പൊലീസ് മേൽനടപടി സ്വീകരിച്ചു.
ഭാര്യ: സുഗന്ധി. മക്കൾ: അക്ഷയ്, വിന്ദുജ. സംസ്‌ക്കാരം നടത്തി.