എരുമേലി: എരുത്വാ പുഴ കേന്ദ്രീകരിച്ച് മദ്യവില്പന നടത്തിവന്നിരുന്ന കീരിത്തോട് കരയിൽ തോട്ടുപുറത്ത് വീട്ടിൽ ശശിധരൻ മകൻ ജയേഷിനെ (33) എരുമേലി റേഞ്ച് ആഫീസിലെ പ്രിവന്റീവ് ഓഫീസർ സി കെ സുരേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ഇയാളുടെ കയ്യിൽ നിന്നും 3 ലിറ്റർ വിദേശമദ്യം പിടികൂടി.ആവശ്യകാർക്ക് ഫോൺ മുഖേന ബൈക്കിൽ എത്തിച്ചു കൊടുക്കുകയായിരുന്നു. റെയ്ഡിൽ പി.എസ്. ഷിനോ, പി.കെ. രതീഷ്, എം.എസ്. ഹാംലെറ്റ് എന്നിവർ പങ്കെടുത്തു.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.