മറയൂർ: അതിത്തി നഗരമായ ഉടുമലപേട്ടക്ക് സമീപം പെരിയനായകം പാളയത്തിൽ കാട്ടാന ട്രാൻസ്‌ഫോറമറിൽ ഇടിച്ച് തീപടർന്നു. കൃഷിയിടങ്ങളിലേക്ക് ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ കർഷകർ പടക്കം പൊട്ടിച്ചു ഒച്ചവച്ചും കാട്ടിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടയിലാണ് കാട്ടാനകൾ ഓടി ട്രാൻഫ് ഫോർമർ സ്ഥാപിച്ച പോസ്റ്റിൽ ഇടിച്ച് തീപ്പിടുത്തം ഉണ്ടായത്. ഇന്നലെ രാവിലെ ഏഴുമണിയോടെയാണ് ഗ്രാമീണർ നായക്കംപാളയം ഭാഗത്ത് വാഴതോട്ടത്തിൽ ഒരുകൊമ്പൻ നാലു പിടിയാനകളെയും കണ്ടത്. വനപാലകരെ വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകർ എത്തി കർഷകരോടൊപ്പം ചേർന്ന് കാട്ടാനക്കൂട്ടത്തെ കുരുടി മലഭാഗത്തേക്ക് തുരത്താൻ ശ്രമിക്കുന്നതിടെയാണ് അപകടം . കാട്ടാക്കൂട്ടം പോസ്റ്റിൽ തട്ടിയ ഉടനെ തന്നെ വലിയ ശബ്ദത്തോടെ തീപടർന്നത് കണ്ട് ആനകൾ ഓടി വനമെഖയിലേക്ക് കടന്നു. വൈദ്യുതി ഷോട്ട് സർക്ക്യൂട്ട് ഉണ്ടായെങ്കിലും കർഷകർക്കും ആനകൾക്കും അപകടം ഉണ്ടായില്ല.