വാകത്താനം: വാകത്താനം ഗ്രാമ പഞ്ചായത്തിലെ ഞാലിയാകുഴിയിൽ നിർമ്മിച്ച കംഫർട്ട് സ്റ്റേഷൻ തുറന്നു പ്രവർത്തിച്ചു തുടങ്ങി. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി പണി കഴിപ്പിച്ച ആധുനിക രീതിയിൽ ഉള്ള കംഫർട്ട് സ്റ്റേഷൻ ഗ്രാമ പഞ്ചായത്ത് ഏറ്റെടുത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാണ് തുറന്ന് കൊടുത്തത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ബി. പ്രകാശ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലിസിയമ്മ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സജി കെ.ജോർജ്, ലൈസാമ്മ ജോർജ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സിബി ഏബ്രഹാം, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.