പാലാ: മീനച്ചിലാറ്റിൽ കടപ്പാട്ടൂർ മഹാദേവക്ഷേത്രത്തിന് സമീപം കുളിക്കാനിറങ്ങിയ കടപ്പാട്ടൂർ പേരൂർ ഹരിക്കുട്ടനെ (60) കാണാതായി. ഇന്നലെ രാത്രി 7.30 ഓടെയാണ് സംഭവം. ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി തെരച്ചിൽ നടത്തുന്നുണ്ട്. കൂടെ കുളിക്കാനിറങ്ങിയ ആളാണ് വിവരം നാട്ടുകാരെ അറിയിച്ചത്.