sathyasai

വൈക്കം: സത്യസായി ബാബയുടെ 94 ാം മത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി വൈക്കം സത്യസായി സേവാസമിതി സംഘടിപ്പിച്ച് വരുന്ന 29 ാമത് സത്യസായി സംതീതോത്സവത്തിന് തിരിതെളിഞ്ഞു. ഏഴ് ദിവസം നീളുന്ന സംഗീതോത്സവത്തിന് പ്രശസ്ത സംഗീതജ്ഞരായ മൈസൂർ നാഗരാജും, ഡോ. മൈസൂർ മഞ്ജുനാഥും ചേർന്നാണ് ദീപം തെളിയിച്ചത്. ജില്ലാ പ്രസിഡന്റ് ടി. എൻ. വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണമേഖല സാംസ്‌കാരിക കേന്ദ്രം ഡയറക്ടർ പ്രൊഫ. എം. ബാലസുബ്രഹ്മണ്യം, കൺവീനർ പി. ആർ. പ്രസാദ്, വൈക്കം ആർ. ഗോപാലകൃഷ്ണൻ, പാലക്കാട് ജയകൃഷ്ണൻ, മഞ്ജുഷ അനിൽ, നടരാജൻ, സുഭാഷ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
ഏഴ് ദിവസത്തെ സംഗീതോത്സവത്തിൽ നൂറിലധികം സംഗീത വാദ്യ വിദ്വാന്മാർ പങ്കെടുക്കും. സമാപനത്തോടനുബന്ധിച്ച് നടക്കുന്ന ശ്രീ ത്യാഗരാജ പഞ്ചരത്‌നകീർത്തനാലാപനം 22 ന് രാവിലെ നടക്കും. പ്രശസ്തരായ സംഗീതജ്ഞന്മാരും താളവാദ്യവിദ്വാന്മാരും പങ്കെടുക്കും.