വൈക്കം: ചെത്തുതൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്ന തൊഴിലാളികൾ 30നകം ആധാർ കാർഡ്, പെൻഷൻ ഐ.ഡി നമ്പർ എന്നിവ സഹിതം അക്ഷയ കേന്ദ്രങ്ങളിലെത്തി ബയോമസ്റ്ററിംഗ് നടത്തേണ്ടതാണ്. ഇങ്ങനെ ചെയ്യാത്തവർക്ക് തുടർന്ന് പെൻഷൻ ലഭിക്കുന്നതല്ല. വിശദവിവരങ്ങൾക്ക് യൂണിയൻ ഓഫീസുമായി ബന്ധപ്പെടണമെന്ന് ചെത്തുതൊഴിലാളി പെൻഷനേഴ്‌സ് യൂണിയൻ പ്രസിഡന്റ് ടി.എൻ രമേശൻ, ജനറൽ സെക്രട്ടറി കെ.എ രവീന്ദ്രൻ എന്നിവർ അറിയിച്ചു. ഫോൺ: 9446820387, 9847472708, 8281821548.