വൈക്കം: എട്ട് വയസ്സുകാരി വൈഗ ലക്ഷ്മി പത്താം ഉത്സവദിവസം കലാമണ്ഡപത്തിൽ നടത്തിയ സംഗീതക്കച്ചേരി ആസ്വാദകർക്ക് വേറിട്ടൊരനുഭവമായി. സി. ബി. എസ്. ഇ. കലോത്സവത്തിൽ മൂന്ന് ഇനങ്ങളിൽ തിളക്കമാർന്ന വിജയത്തോടെയാണ് വൈഗ സംഗീതത്തിന്റെ സ്വരമാധുരി ആലപിച്ചത്. പുളിഞ്ചുവട് ലേക്ക് മൗണ്ട് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. സംഗീതജ്ഞൻ വെച്ചൂർ സന്തോഷ് കുമാറിന്റെ ശിഷ്യണത്തിലാണ് സംഗീതം പഠിച്ചത്. പുളിഞ്ചുവട് വല്യത്തറയിൽ അനൂപിന്റെയും, രാജിതയുടെയും മകളാണ്.