തലയോലപ്പറമ്പ്: കേരള സാംസ്‌ക്കാരിക വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന വജ്രജൂബിലി ഫെല്ലോഷിപ്പ് സൗജന്യ കലാപരിശീലന പദ്ധതി കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്നു. പ്രായപരിധിയില്ലാതെ എല്ലാവർക്കും വയലിൻ, മൃദംഗം, മുടിയേറ്റ്, ചിത്രരചന, മോഹിനിയാട്ടം, നാടൻ പാട്ട് എന്നീ കലാരൂപങ്ങളിൽ പരിശീലനം നേടാവുന്നതാണ്. കല്ലറ ഗ്രാമപഞ്ചായത്ത് (പകൽ വീട് ), കടുത്തുരുത്തി (വി എച്ച് എസ് ഇ സ്‌കൂൾ), പെരുവ (ഗവ. എൽ പി എസ്), തലയോലപ്പറമ്പ് (ഗവ. യു പി എസ്), ഞീഴൂർ (പഞ്ചായത്ത് ബിൽഡിംഗ്) എന്നിവിടങ്ങളിലാണ് പരിശീലനം നടത്തുന്നത്. വിശദ വിവരങ്ങൾക്ക്. ഫോൺ 9656957423, 9961228213, 9744419445