കോട്ടയം: പരമ്പരാഗത കാനന പാതയിലൂടെ ശബരിമലയ്ക്ക് പോകുന്ന തീർത്ഥാടകർക്ക് കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളിൽ നിന്ന് സംരക്ഷണം ഒരുക്കി വനംവകുപ്പ്. അഴുതക്കടവ് ഭാഗത്ത് കഴിഞ്ഞ തവണ തമിഴ്നാട് സ്വദേശിയായ തീർത്ഥാടകനെ ആന ചവിട്ടി കൊന്നിരുന്നു.
സജ്ജീകരണങ്ങൾ
24 മണിക്കൂറും വനംവകുപ്പും വാച്ചർമാരും
പാതയോട് ചേർന്ന് നിരീക്ഷണ ക്യാമറ
ആനയെ തടയാൻ സൗരോർജ വേലി
അഴുതക്കടവ് ഭാഗത്ത് കൂടുതൽ സുരക്ഷ
രാത്രികാല തീർത്ഥാടനം നിരോധിച്ചു
ആനയെ കണ്ടാൽ പടക്കം പൊട്ടിച്ച് ഓടിക്കും
വിഹാര കേന്ദ്രങ്ങളിൽ ദ്രുതകർമസേന
വെറ്ററിനറി ഡോക്ടർമാരുടെ സേവനം
കോയിക്കകാവ് മുതൽ കാട് തെളിച്ചു
പാതകൾ സിമന്റിട്ട് സഞ്ചാരയോഗ്യമാക്കി