കറുകച്ചാൽ: കെ.പി.സി.സി വിചാർ വിഭാഗ് കറുകച്ചാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഇന്ദിരാഗാന്ധി ജന്മദിന അനുസ്മരണം നെടുംകുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന നൗഷാദ് ഉദ്ഘാടനം ചെയ്തു. വിചാർ വിഭാഗ് കറുകച്ചാൽ ബ്ലോക്ക് ചെയർമാൻ സിജോ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോ തോമസ് പായിക്കാട് മുഖ്യ പ്രഭാഷണം നടത്തി. ഐ.എൻ.ടി.യു.സി വനിതാ സംസ്ഥാന സെക്രട്ടറി മിനി സുരേഷ്,
പഞ്ചായത്ത് അംഗം ശ്രീകല ഹരി, കങ്ങഴ മണ്ഡലം സെക്രട്ടറി സന്തോഷ് കരിമല, എന്നിവർ സംസാരിച്ചു. വിചാർ വിഭാഗ് കങ്ങഴ മണ്ഡലം ചെയർമാൻ ചിഞ്ചു സ്വാഗതവും, യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണു മുതിരമല നന്ദിയും പറഞ്ഞു.