ചങ്ങനാശേരി: ബി.ജെ.പി ചങ്ങനാശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന ഗാന്ധിജി സങ്കൽപ്പ യാത്ര വൈകിട്ട് 3.30ന് ഗാന്ധിജി എത്തിയിട്ടുള്ള ആനന്ദാശ്രമത്തിൽ നിന്ന് ആരംഭിക്കും. നിയോജക മണ്ഡലം പ്രസിഡന്റ് എ. മനോജ് നയിക്കുന്ന യാത്ര സാഹിത്യകാരൻ പ്രൊഫ. പി. മാധവൻ പിള്ള ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കെ.ജി. രാജ്‌മോഹൻ, എൻ.പി. കൃഷ്ണകുമാർ ,എം.ബി. രാജഗോപാൽ, പി.ഡി. രവീന്ദ്രൻ, എം.എസ്. വിശ്വനാഥൻ, ബി.ആർ. മഞ്ജീഷ് തുടങ്ങിയവർ നേതൃത്വം നൽകും.