പാലാ : മീനച്ചിൽ സബ് രജിസ്ട്രാർ ഓഫീസിൽ 1.1.1986 മുതൽ 31.3.2017 വരെ രജിസ്റ്റർ ചെയ്തിട്ടുള്ള അണ്ടർ വാല്യുവേഷൻ നടപടികൾ നേരിടുന്ന ആധാരങ്ങളിലെ കുറവ് മുദ്രയുടെ 30 ശതമാനം മാത്രം അടയ്ക്കാനുള്ള ഫയൽ തീർപ്പാക്കൽ അദാലത്ത് ഇന്ന് നടക്കും. രാവിലെ 10 മുതൽ 3.30 വരെ മീനച്ചിൽ സബ് രജിസ്ട്രാർ ഓഫീസിലാണ് അദാലത്ത്. കുടിശിക ഒടുക്കി റവന്യൂ റിക്കവറി നടപടികളിൽ നിന്നു ഒഴിവാകുവാനുള്ള അവസരമാണിതെന്ന് സബ് രജിസ്ട്രാർ അറിയിച്ചു.