k

വൈക്കം: വൈക്കത്തപ്പന് ആദ്യ കാണിക്ക അർപ്പിക്കാൻ കിടങ്ങൂർ കൊച്ചുമഠത്തിൽ ഗോപാലൻ നായർ (79) ഇന്ന് വൈക്കത്തെത്തും കിടങ്ങൂരെ തറവാട്ടിൽ നടക്കുന്ന വിശേഷാൽ ചടങ്ങുകൾക്ക് ശേഷം കുടുംബസമേതമാണ് ഗോപാലൻ നായർ വൈക്കത്തേക്ക് വരുന്നത്. പത്തൊമ്പതാം വർഷമാണ് ഗോപാലൻ നായർക്ക് കാണിക്കയർപ്പിക്കാൻ അവസരം ലഭിക്കുന്നത്.
വൈക്കത്തഷ്ടമി നാളിൽ വൈക്കത്തപ്പനും ഉദയനാപുരപ്പനും മറ്റ് ദേശ ദേവതമാരും വ്യാഘ്രപാദ സങ്കേതത്തിൽ എഴുന്നള്ളി നിൽക്കുന്ന സന്ദർഭത്തിൽ കറുകയിൽ കുടുംബത്തിലെ കാരണവരായ ഗോപാലൻ നായർ വാദ്യമേളങ്ങളോടെ പല്ലക്കിൽ എഴുന്നള്ളി കാണിക്ക അർപ്പിക്കും. തലമുറകളായി പകർന്ന് കിട്ടിയ അവകാശം കറുകയിൽ കുടുംബം ഇന്നും പിൻതുടർന്ന് പോരുന്നു.
ക്ഷേത്ര നിർമ്മാണത്തിന് മുൻപ് വൈക്കം കരയിൽ ഉൾപ്പെട്ടിരുന്ന കിടങ്ങൂർ ഗ്രാമത്തിൽ തപസിനെത്തിയ മഹർഷി ശിവ വിഗ്രഹം ദർശിച്ച ശേഷം കാണിക്ക അർപ്പിക്കുന്നതിന് കറുകയിൽ കുടുംബത്തിനെ ഏല്പിച്ചതായാണ് വിശ്വാസം.
കൈമൾ കാണിക്ക അർപ്പിച്ചതിന് ശേഷമേ മറ്റുള്ളവർക്ക് കാണിയ്ക്കയർപ്പിക്കാൻ അനുമതിയുള്ളൂ. അഷ്ടമി ദിനം രാത്രിയിൽ രണ്ടു മണിക്ക് ശേഷമാണ് വലിയ കാണിക്ക