പാലാ : കോൺഗ്രസ് വിചാർ വിഭാഗ് പാലാ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനാഘോഷം സംഘടിപ്പിച്ചു. ചെയർമാൻ ബിനോയി കണ്ടത്തിൽ അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പ്രൊഫ. സതീശ് ചൊള്ളാനി, ഷിജി ഇലവുംമൂട്ടിൽ, ഷോജി ഗോപി, ആർ. മനോജ്, സന്തോഷ് മണർകാട്, തോമസുകുട്ടി നെച്ചിക്കാട്ട്, വി.സി. പ്രിൻസ്, ജോഷി നെല്ലിക്കുന്നേൽ, രാജേഷ് കാരക്കാട്ട്, അഡ്വ. അനിൽ മാധവപ്പള്ളി, ബിജോയി തെക്കേൽ, സജി കണിയാംപറമ്പിൽ, പി.ജെ. ബൈജു, മാത്യു അരീക്കൽ, ബോണി നെല്ലിക്കുന്നേൽ, വിജയകുമാർ തിരുവോണം, വക്കച്ചൻ മേനാംപറമ്പിൽ, റെജി രാജു തുടങ്ങിയവർ സംസാരിച്ചു.