വൈക്കം: ആചാര അനുഷ്ഠാനങ്ങളോടെ താന്ത്രിക വിധി പ്രകാരം ഉത്സവബലിക്ക് സമാപനം. വൈക്കത്തഷ്ടമിയുടെ പതിനൊന്നാം നാളിൽ നടന്ന ഉത്സവബലി ഏറെ പ്രാധാന്യമുള്ളതാണ്. തന്ത്രി ഭദ്രകാളി മറ്റപ്പള്ളി പരമേശ്വരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ മേൽശാന്തി ടി.ഡി. നാരായണൻ നമ്പൂതിരി, കീഴ്ശാന്തിമാരായ പാറൊളി വാസുദേവൻ നമ്പൂതിരി, ആഴാട് നാരായണൻ നമ്പൂതിരി എന്നിവർ കാർമ്മികരായി. ഗജരാജൻ കുളമാക്കിൽ പാർത്ഥസാരഥി തിടമ്പേറ്റി. തേരോഴി രാമകുറുപ്പ്, വെച്ചൂർ രാജേഷ്, കലാപീഠം ബാബു, വെച്ചൂർ വൈശാഖ്, വൈക്കം കാർത്തിക് തുടങ്ങിയവരും ക്ഷേത്ര കലാപീഠം അദ്ധ്യാപകരും വിദ്യാർത്ഥികളുമടങ്ങിയ അൻപത്തിയൊന്ന് പേരും വാദ്യമേളമൊരുക്കി