പാലാ : ഫണ്ട് വിനിയോഗത്തിലും പ്രവർത്തനത്തിലും മികവ് പുലർത്തിയതിന് സംസ്ഥാന സർക്കാർ 74 ലക്ഷം രൂപ അനുവദിച്ചതായി പാലാ നഗരസഭ ചെയർപേഴ്‌സൺ ബിജി ജോജോ അറിയിച്ചു.
ഈ ഗ്രാന്റ് ഉപയോഗിച്ച് നഗരസഭയിലെ കുടിവെള്ള പദ്ധതി വിപുലീകരണം, താലൂക്ക് ആശുപത്രിയ്ക്ക് സീവേജ് പ്ലാന്റ്, ആയുർവേദാശുപത്രിക്ക് അധിക സൗകര്യങ്ങൾ, സ്ട്രീറ്റ് ലൈറ്റ് എക്സ്റ്റൻഷൻ തുടങ്ങിയ പദ്ധതികളുടെ പ്രോജക്ട് തയ്യാറാക്കി ഡി.പി.സി.യ്ക്ക് സമർപ്പിച്ചു. ഇതിന് അംഗീകാരവും ലഭിച്ചു. മികച്ച പ്രകടനം കാഴ്ചവച്ച നഗരസഭയെ ഡി.പി.സി അദ്ധ്യക്ഷൻ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, ഡി.പി.സി അംഗങ്ങൾ എന്നിവർ അഭിനന്ദിച്ചു.