പാലാ : ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ 35ാം ജില്ലാ സമ്മേളനം പാലായിൽ നഗരസഭാ അദ്ധ്യക്ഷ ബിജി ജോജോ ഉദ്ഘാടനം ചെയ്തു. എ.കെ.പി.എ സംസ്ഥാന ജനറൽ സെക്രട്ടറി ജോയ് ഗ്രേസ് മുഖ്യപ്രഭാഷണം നടത്തി. എം.ഇ.എസ്.സി സർട്ടിഫിക്കറ്റ് വിതരണം ബിനോയി കള്ളാട്ടുകുഴി നിർവഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു അവാർഡ് വിതരണം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ ടോമി കുറ്റിയാങ്കൽ നിർവഹിച്ചു. മികച്ച മേഖല, ഭാരവാഹികൾ എന്നിവർക്കുള്ള ഉപഹാരം സംസ്ഥാന വെൽഫെയർ ഫണ്ട് ചെയർമാൻ ജോസ് മുണ്ടക്കൻ വിതരണം ചെയ്തു. മികച്ച പ്രകടനത്തിനുള്ള ട്രോഫി മുൻ സംസ്ഥാന പ്രസിഡന്റ് എം.ജി രാജു വിതരണം ചെയ്തു. സംസ്ഥാന കമ്മിറ്റയംഗങ്ങളായ അജി ചോറ്റി, അജയ് എ.വി, ജയേഷ് ജോസഫ്, ചന്ദ്രമോഹൻ, സുരേഷ് ശ്രീധർ, രഞ്ജിത്ത് കൊല്ലാട് എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി സന്തോഷ് സാരംഗ സ്വഗതവും, ജനറൽ കൺവീനർ കെ.ആർ സൂരജ് പാലാ നന്ദിയും പറഞ്ഞു.