s
വൈക്കത്തഷ്ടമിയുടെ പതിനൊന്നാം ഉത്സവദിനത്തിൽ നടന്ന ശ്രീബലി എഴുന്നള്ളിപ്പ്‌

വൈക്കം: ഭക്തിയുടെ നിറവിൽ പതിനൊന്നാം ഉത്സവ ശ്രീബലി. ഉഷ:പൂജ, എതൃത്ത പൂജ, പന്തീരടി പൂജ എന്നിവയ്ക്ക് ശേഷം ഭഗവാന്റെ തങ്കത്തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ചു. ചേർപ്പുള്ളശ്ശേരി അനന്തപത്മനാഭൻ വൈക്കത്തപ്പന്റെ തിടമ്പേറ്റി.12 ഗജവീരന്മാർ അകമ്പടിയായി. വൈകിട്ട് കാഴ്ചശ്രീബലിയും വിളക്കും നടന്നു.