നീണ്ടൂർ: എസ്.എൻ.ഡി.പി യോഗം അരുണോദയം ശാഖ വനിതാസംഘം വാർഷിക പൊതുയോഗം വനിതാസംഘം കോട്ടയം യൂണിയൻ പ്രസിഡന്റ് ഇന്ദിര രാജപ്പൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കൃഷ്ണമ്മ പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് എം. പി. പ്രകാശ് മുഖ്യ പ്രസംഗം നടത്തി. വനിതാസംഘം കേന്ദ്രസമിതി അംഗം സുഭദ്രമോഹൻ, ശാഖാ സെക്രട്ടറി ഷാജി എ .ഡി, വൈസ് പ്രസിഡന്റ് വി.ടി. സുനിൽ, പി.ആർ സന്തോഷ്, സുലോചന കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. വനിതാസംഘം ശാഖാ പ്രസിഡന്റ് ഉഷാ ഭാസ്‌കരൻ സ്വാഗതവും, ശോഭന സുരേഷ് നന്ദിയും പറഞ്ഞു. സെക്രട്ടറി മിനി സുരേന്ദ്രൻ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. ഭാരവാഹികളായി ഉഷാ ഭാസ്‌കരൻ (പ്രസിഡന്റ്), പ്രിയസുകുമാരൻ (വൈസ് പ്രസിഡന്റ്), മിനി സുരേന്ദ്രൻ(സെക്രട്ടറി) ജലജ സുരേഷ് (ട്രഷറർ) എന്നിവരെ തിരെഞ്ഞെടുത്തു.