കോട്ടയം: വിനോദ നികുതിയും ജി.എസ്.ടിയും ചേർന്ന് സിനിമാ ആസ്വാദകരെ ശ്വാസം മുട്ടിക്കുന്നു. ഒറ്റ രാത്രികൊണ്ട് ടിക്കറ്റ് നിരക്കിൽ അഞ്ചു മുതൽ 25 രൂപയുടെ വരെ വർദ്ധനവാണ് ഉണ്ടായത്. ഇതോടെ കോട്ടയം നഗരത്തിലെ തിയേറ്ററുകളിലെല്ലാം ടിക്കറ്റ് നിരക്കിൽ വർദ്ധനവുണ്ടായി. നഗരത്തിൽ ഏഴ് തിയേറ്ററുകളാണ് ഉള്ളത്. ഇതിൽ ഒരെണ്ണമൊഴികെ എല്ലാ തിയേറ്റുകളും ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്. നിലവിൽ 140 രൂപയുടെ ടിക്കറ്റിന് ഇനി മുതൽ 150 രൂപ നൽകേണ്ടി വരും. 120 രൂപയുടെ ടിക്കറ്റിന് 140 ഉം, 105 രൂപയുടെ ടിക്കറ്റിന് 130 രൂപയും നൽകണം. 75 രൂപയുടെ ടിക്കറ്റിന് അഞ്ചു രൂപ വർദ്ധിച്ച് 80 രൂപയായിട്ടുണ്ട്.
നികുതി വരുന്നത് ഇങ്ങനെ
ജി.എസ്.ടി - 18 ശതമാനം
വിനോദ നികുതി - 8.5 ശതമാനം
(നൂറ് രൂപയ്‌ക്ക് മുകളിൽ)
നൂറ് രൂപയ്‌ക്ക് താഴെ - അഞ്ച് ശതമാനം
നിരക്കുകൾ
ഇങ്ങനെ
കോട്ടയം ആനന്ദ്
ബാൽക്കണി - 150
ഗോൾഡ് - 130
സിൽവർ - 110
കോട്ടയം ആഷ -110, 130
കോട്ടയം അഭിലാഷ്
സെക്കൻഡ് ക്ലാസ് - 80
സിൽവർ - 130
ഗോൾഡ് - 140
ബാൽക്കണി - 150
കോട്ടയം അനുപമ
ബാൽക്കണി - 113
സെക്കൻഡ് ക്ലാസ് - 90
ധന്യ, രമ്യ -130