കോട്ടയം: കോട്ടയം പബ്ലിക് ലൈബ്രറി റീഡേഴ്സ് ഫോറത്തിന്റെയും കോട്ടയം സാഹിതിയുടെയും നവംബർ മാസ പരിപാടിയായി 23ന് ഉച്ചകഴിഞ്ഞ് 2.30ന് കോട്ടയം പബ്ലിക് ലൈബ്രറി മിനി ഹാളിൽ സാഹിതി അംഗങ്ങൾ അവതരിപ്പിക്കുന്ന കവിയരങ്ങ് നടക്കും. 4.30ന് ഡോ. വി.ആശാലത (മലയാള വിഭാഗം വകുപ്പ് മേധാവി, സംസ്കൃത യൂണിവേഴ്സിറ്റി, ഏറ്റുമാനൂർ) എഴുതിയ പെരുന്തച്ചനും പിന്മുറക്കാരും എന്ന പുസ്തകം ഡോ ദിവ്യ കേശവൻ (ഗസ്റ്റ്‌ ലെക്ചർ, മലയാള വിഭാഗം, സംസ്കൃത യൂണിവേഴ്സിറ്റി, ഏറ്റുമാനൂർ) പരിചയപ്പെടുത്തും .