വൈക്കം: വൈക്കത്തഷ്ടമിയോടനുബന്ധിച്ച് വൈക്കം ടൗൺ റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ ക്ഷേത്രമതിൽക്കകത്ത് നടത്തുന്ന സംഭാരവിതരണം നഗരസഭാ ചെയർമാൻ പി. ശശിധരൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് എൻ. കെ. സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ജീവൻ ശിവറാം ജോൺ ജോസഫ്, ഡോ. മനോജ്, കെ. എസ്. വിനോദ്, അഡ്വ. കെ. പി. റോയി, ഡി. നാരായണൻ നായർ, സുജിത്ത് മോഹൻ, രാജൻ പൊതി എന്നിവർ പങ്കെടുത്തു.