അടിമാലി:തിരുവനന്തപുരം എ.ആർ.ക്യാമ്പ് ഡിവൈ.എസ്.പിയും അമേരിക്കയിൽ നടന്ന ലോക പൊലീസ് മീറ്റിൽ സ്വർണ്ണമെഡൽ ജേതാവുമായ എം.ബി. സദാശിവൻ(49) നിര്യാതനായി.വൃക്കരോഗത്തെത്തുടർന്നാണ് അന്ത്യം.സ്‌പോർട്‌സ് കോട്ടയിൽ പൊലീസ് സേനയിൽ ചേർന്ന് ഹൈജംബ് ഇനത്തിൽ സദാശിവൻ മികച്ച പ്രകടനം കാഴ്ച്ചവെച്ചു.. 1990ൽബാംഗ്ലൂരിലും ,1991 ൽഡൽഹിയിലും നടന്ന അഖിലേന്ത്യ പൊലീസ് മീറ്റിൽ മീറ്റ് റേക്കോടൊടെ സ്വർണ്ണം നേടിയിരുന്നു.1992 ൽ അമേരിക്കയിൽ നടന്ന ലോക പൊലീസ് മീറ്റിൽ സ്വർണ്ണ മെഡൽ നേടി.അടിമാലി ഇരുമ്പുപാലം ചില്ലിത്തോട് പട്ടികജാതി കോളനിയിൽ മാർക്കരയിൽ ബാലകൃഷ്ണൻസരോജനി ദമ്പതികളുടെ മകനാണ്.ഭാര്യ കവിത.മക്കൾ ശിവാനി,സായി സംസ്‌കാരം ഇന്ന് വൈകുന്നേരം അഞ്ചിന് വീട്ടുവളപ്പിൽ.