കോട്ടയം : കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ചൈതന്യ കാർഷികമേളയ്ക്ക് ഇന്ന് തുടക്കമാകും. രാവിലെ 10.15 ന് കെ.എസ്.എസ്.എസ് പ്രസിഡന്റ് റവ. ഫാ. മൈക്കിൾ വെട്ടിക്കാട്ട് പതാക ഉയർത്തും. 12 ന് മുട്ടപ്പൂക്കള നിർമ്മാണ മത്സരവും ദമ്പതികൾക്കായി കപ്പ അരിച്ചിൽ മത്സരവും വനിതകൾക്കായി തേങ്ങാ പൊതിക്കൽ മത്സരവും നടക്കും. 2 ന് കാർഷികമേളയ്ക്ക് എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, സുരേഷ് കുറുപ്പ്, മോൻസ് ജോസഫ് , സംസ്ഥാന കൃഷി വകുപ്പ് അഗ്രിക്കൾച്ചറൽ പ്രൊഡക്ഷൻ കമ്മിഷണർ ദേവേന്ദ്രകുമാർ സിംഗ് എന്നിവർ ചേർന്ന് തിരിതെളിക്കും. അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്രതാരം മിയ ജോർജാണ് വിശിഷ്ടാതിഥി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ കളക്ടർ പി.കെ സുധീർ ബാബു , സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ ബിനു, മുനിസിപ്പൽ ചെയർമാൻ ജോർജ്ജ് പുല്ലാട്ട്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി ടോമി, എന്നിവർ പ്രസംഗിക്കും.