പാലാ : കള്ള് വ്യവസായ ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ വാങ്ങുന്നവർ പെൻഷൻ തുടർന്നു ലഭിക്കുന്നതിന് സർക്കാരിന്റെ പുതിയ ഉത്തരവ് അനുസരിച്ച് അടുത്തുള്ള അക്ഷയ കേന്ദ്രത്തിൽ 30 ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണമെന്ന് ചെത്ത് മദ്യ തൊഴിലാളി പെൻഷണേഴ്‌സ് അസോസിയേഷൻ സെക്രട്ടറി പി.കെ ഷാജികുമാർ അറിയിച്ചു. അക്ഷയകേന്ദ്രത്തിലെ സേവനം സൗജന്യമാണ്. പെൻഷൻ നമ്പർ,ആധാർ കാർഡ് എന്നിവ ഹാജരാക്കണം. അസോസിയേഷന്റെ വാർഷിക പൊതുയോഗം 26 ന് രാവിലെ 10.30ന് പാലാ മിൽക് ബാറിൽ നടക്കും. യോഗത്തിന് വരുമ്പോൾ അക്ഷയ കേന്ദ്രത്തിൽ നിന്നു ലഭിച്ച സ്ലിപ്പും കൊണ്ടുവരണം.