എരുമേലി : ശബരിമലപാതയിൽ തീർത്ഥാടകർക്ക് അപകടക്കെണിയൊരുക്കി കലുങ്കും കുഴികളും. എരുമേലി - റാന്നി റോഡിൽ കരിമ്പിൻതോട്ടിൽ കലുങ്കിന്റെ സ്ലാബ് തകർന്ന് റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. ഇവിടെ അപകട സൂചനാ മുന്നറിയിപ്പ് ബോർഡ് വച്ചിട്ടുണ്ട്. പക്ഷെ, ഈ ബോർഡ് സ്ഥാപിച്ചിരിക്കുന്നത് കലുങ്കിന്റെ തൊട്ടുമുന്നിലാണ്. വാഹനങ്ങൾ കലുങ്കിൽ പ്രവേശിച്ച് കഴിഞ്ഞാണ് ബോർഡ് കാണാനാകുക. എരുമേലി ടൗണിൽ നിന്ന് കാഞ്ഞിരപ്പള്ളിയിലേക്കുള്ള റോഡിൽ ആമക്കുന്ന് പാലം ജംഗ്ഷനിലെ ട്രാൻസ്‌ഫോർമറിനോട് ചേർന്നാണ് റോഡരികിൽ വലിയ കുഴിയുള്ളത്. തൊട്ടടുത്ത് താഴെ വലിയ തോടാണ്. റോഡിന് വീതി കുറവായതിനാൽ സംരക്ഷണഭിത്തിയും, ക്രാഷ് ബാരിയറും സ്ഥാപിക്കണമെന്നാണാവശ്യം.