പാലാ : മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങവെ കാണാതായ ആളെ കണ്ടെത്താനായില്ല. കടപ്പാട്ടൂർ പേരൂർ പി.എസ്.ഷാജി(ഹരിക്കുട്ടൻ-60) നെയാണ് തിങ്കളാഴ്ച രാത്രി 7.30 മുതൽ കാണാതായത്. കോട്ടയം ഫയർഫോഴ്‌സ് സ്റ്റേഷൻ ഓഫീസർ ശിവദാസിന്റെ നേതൃത്വത്തിൽ സ്‌കൂബ ഡൈവിംഗ് ടീമും നാട്ടുകാരും ചേർന്ന് ഇന്നലെ വൈകിട്ട് വരെ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തെരച്ചിൽ ഇന്നും തുടരും. എൽ.എഫ്.മാരായ ഉദയഭാനു, കെ.എസ്.ബിജു, എൻ.സതീഷ് കുമാർ, പ്രവീൺരാജ്, പാലാ സി.ഐ വി.എ.സുരേഷ് എന്നിവരുടെ നേതൃത്തിലാണ് തെരച്ചിൽ. കടപ്പാട്ടൂർ പാലത്തിന് സമീപം കടവിലാണ് സുഹൃത്ത് സുരേഷുമൊന്നിച്ച് ഇയാൾ കുളിക്കാനിറങ്ങിയത്. സെന്റ് തോമസ് കോളേജിന് സമീപം പലക്കയം വരെയാണ് തെരച്ചിൽ നടത്തിയത്.