വൈക്കം: അഷ്ടമി ദിവസം നടക്കുന്ന പ്രാതലിന്റെ അരിയളക്കൽ ചടങ്ങ് ക്ഷേത്ര കലവറയിൽ ദേവസ്വം കമ്മിഷണർ എം.ഹർഷൻ നിർവഹിച്ചു. ചടങ്ങിൽ മെമ്പർമാരായ എൻ. വിജയകുമാർ, അഡ്വ.രവി, ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ ബി.എസ് ശ്രീകുമാർ , അസിസ്റ്റന്റ് കമ്മിഷണർ ജി.ജി മധു, അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസർ ഡി. ജയകുമാർ, അക്കൗണ്ടന്റ് എ. പി അശോകൻ ഉപദേശക സമിതി ഭാരവാഹികളായ ഡി. സോമൻ, പി.എം സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.