തലയോലപ്പറമ്പ്: ഇന്നലെ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും മരങ്ങൾ കടപുഴകി വീണ് വീട് തകർന്നു. ചെമ്പ് പഞ്ചായത്ത് തെക്കേമചുങ്കൽ മധുവിന്റെ വീടാണ് തകർന്നത്. ഇന്നലെ വൈകിട്ട് 6 മണിയോടെയുണ്ടായ ശക്തമായ കാറ്റിൽ പുരയിടത്തിന് സമീപം നിന്ന കുറ്റൻ തേക്ക്, ആഞ്ഞിലി എന്നിവ വീടിന്റെ മേൽക്കൂരയിലേക്ക് കടപുഴകി വീഴുകയായിരുന്നു. മരങ്ങൾ വീണതിനെ തുടർന്ന് ഓട്‌മേഞ്ഞ മേൽക്കുരയടക്കം പൂർണ്ണമായും തകർന്നു. ശബ്ദം കേട്ട് ഈ സമയം വീട്ടിനുളളിൽ ഉണ്ടായിരുന്ന മധുവിന്റെ ഭാര്യയും മക്കളും ഉടൻ പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.