accide

കോട്ടയം: കോടിമത നാലുവരിപ്പാതയിൽ സ്‌കൂട്ടറിൽ കെ.എസ്.ആ‌ർ.ടി.സി ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മൂലവട്ടം കുന്നമ്പള്ളി തടത്തിൽ വീട്ടിൽ പരേതനായ മനോഹരന്റെ മകൻ അനുരാജാണ് (കൊച്ചുമോൻ -38) മരിച്ചത്. കഴിഞ്ഞ മാസം 28 നുണ്ടായ അപകടത്തിൽ പരിക്കേറ്റ കൊച്ചുമോൻ മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയും ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

കോടിമത നാലുവരിപ്പാതയ്‌ക്ക് മധ്യത്തിലെ ഡിവൈഡർ കടക്കുകയായിരുന്ന കൊച്ചുമോനും സുഹൃത്തും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ കോട്ടയം ഭാഗത്തു നിന്ന് എത്തിയ കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്കു വിട്ടു നൽകി. സംസ്‌കാരം ഇന്ന് രണ്ടിന് കൊല്ലാട് എസ്.എൻ.ഡി.പി ശ്‌മശാനത്തിൽ.

ഭാര്യ: വടവാതൂർ പറത്താനം മേഴ്‌സി. മാതാവ്: ശാന്തമ്മ വേളൂർ കണ്ടപ്പശേരി കുടുംബാംഗം. മക്കൾ: അശ്വിൻ, ആവണി.