പാല: മീനച്ചിലാറ്റിൽ മുങ്ങി മരിച്ച കടപ്പാട്ടൂർ പേരൂർ പി.എസ്.ഷാജിയുടെ (ഹരിക്കുട്ടൻ- 58) സംസ്ക്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും. തിങ്കളാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. കുളിക്കാനിറങ്ങിയ ഷാജി നീന്തുന്നതിനിടയിൽ മുങ്ങിത്താഴുകയായിരുന്നു. തുടർന്ന് ആറ്റിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്നലെ രാത്രി എട്ടുമണിയോടെ നാട്ടുകാരാണ് ഷാജിയുടെ മൃതദേഹം അരുണാപുരം പാസ്റ്ററൽ ഇൻസ്റ്റിട്യൂട്ടിന് സമീപം പാലക്കയത്തിൽ നിന്ന് കണ്ടെത്തിയത്. പാലാ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: തങ്കമ്മ. മക്കൾ: സരിത, ഹരികൃഷ്ണൻ. മരുമകൻ: പ്രദീപ് .