കോട്ടയം: കൃഷിയിൽ പുതുചരിത്രം രചിച്ച് പത്ത് പഞ്ചായത്തുകൾ ജില്ലയിൽ തരിശ് രഹിതമാകുന്നു. മീനച്ചിലാർ - മീനന്തറയാർ -കൊടൂരാർ നദീപുന:സംയോജന പദ്ധതിയും പാടശേഖര സമിതികളുടെയും ഹരിത കേരള മിഷന്റെയും സഹകരണവും തരിശു രഹിത കൃഷിക്ക് പ്രോത്സാഹനമായി. മൂന്ന് വർഷംകൊണ്ട് നെൽകൃഷി വ്യാപകമായതോടെ തരിശ് നെൽകൃഷിയിൽ സംസ്ഥാനത്ത് ഒന്നാമതെത്താൻ കോട്ടയത്തിനായി.
വരുന്ന പുഞ്ചകൃഷിയോടെയാണ് പത്ത് പഞ്ചായത്തുകൾ തരിശ് രഹിതമാകുന്നത്. പതിറ്റാണ്ടുകളായി കൃഷിയില്ലാതെ കിടന്ന പാടങ്ങളിൽ പൊന്നു വിളയിച്ചാണ് നേട്ടം സ്വന്തമാക്കിയത്. മെത്രാൻ കായലിൽ കൃഷിയിറക്കി തുടങ്ങിയ വിപ്ളവം ജില്ല മുഴുവൻ വ്യാപിപ്പിക്കുകയായിരുന്നു. ഓരോ വർഷവും തരിശു രഹിത നെൽകൃഷിയിൽ ഉൾപ്പെടെ വർദ്ധനയുണ്ടായിട്ടുണ്ട്. തരിശുനില കൃഷി സജീവമാക്കിയ മെത്രാൻ കായലിലെ കൃഷി നാലാം വർഷത്തിലേയ്ക്ക് കടക്കുകയാണ്.
3 വർഷം
1696.6
ഹെക്ടറിൽ കൃഷി
ധനസഹായം
63.4 കോടി രൂപ
തരിശ് രഹിത പഞ്ചായത്തുകൾ
കല്ലറ, പനച്ചിക്കാട്, അയർക്കുന്നം, കുറിച്ചി, പഴയ കുമാരനല്ലൂർ, പുതുപ്പള്ളി, തൃക്കൊടിത്താനം, മണർകാട്, മാഞ്ഞൂർ, കാണക്കാരി
'' ഈ വർഷം 450 ഹെക്ടറിൽ കൃഷി ചെയ്യാനാണ് ലക്ഷ്യമെങ്കിലും അത് 800 ആയി ഉയർത്താൻ കഴിയും. കൃഷി വകുപ്പ് ജില്ലയിൽ അഭിമാന നേട്ടമാണ് കൈവരിക്കുന്നത്''
- ബോസ് ജോസഫ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ
നേട്ടങ്ങൾ
തരിശ് രഹിതമാകുന്നത് പത്ത് പഞ്ചായത്തുകൾ
കൂടുതൽ തരിശ് കൃഷി നടത്തിയത് കോട്ടയത്ത്
ഗുണമായത് നദീപുനർസംയോജനപ്രവർത്തനം