പെരുന്ന: പ്രൊഫ. ഏറ്റുമാനൂർ സോമദാസന്റെ എട്ടാമത് ചരമവാർഷികത്തോടനുബന്ധിച്ച് നടക്കുന്ന അനുസ്മരണ സമ്മേളനവും പുരസ്‌കാര സമർപ്പണവും ഇന്ന് പെരുന്ന മലയാള വിദ്യാപീഠങ്കണത്തിൽ നടക്കും. രാവിലെ 9ന് സോമദാസ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും തുടർന്ന് അക്ഷരശ്ലോക രംഗം. അനുസ്മരണ സമ്മേളനം കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാർ സി.ആർ പ്രസാദ് ഉദ്ഘാടനം ചെയ്യും. ഡോ.ജെയിംസ് മണിമല അദ്ധ്യക്ഷത വഹിക്കും. ശ്രീ ശങ്കര സംസ്‌കൃത സർവകലാശാല പ്രൊഫ. ഡോ.എൻ. അജയകുമാർ പ്രഭാഷണം നടത്തും. ചങ്ങനാശേരി എസ്.ബി കോളേജ് പ്രൊഫ. ഡോ.പി.ആന്റണി ആശംസയും ഡോ.വി.ആർ ജയചന്ദ്രൻ സ്വാഗതവും പറയും. ഉച്ചക്ക് 12ന് കവിയരങ്ങിന് ഡോ. അമ്പലപ്പുഴ ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. ഡോ.ആര്യാംബിക എസ്.വി, സുമേഷ് കൃഷ്ണ, സലീം മുല്ലശേരി, എം.ആർ മാടപ്പള്ളി, അനില ജി. നായർ, പ്രൊഫ.ടി.ഗീത എന്നിവർ പങ്കെടുക്കും. മലയാള വിദ്യാപീഠം പൂർവ്വ വിദ്യാർത്ഥി ഇന്ദുകല നന്ദിയും പറയും. പൊതുസമ്മേളന ഉദ്ഘാടനവും പുരസ്‌കാര സമർപ്പണവും മുൻ സാംസ്‌കാരിക വകുപ്പ് മന്ത്രി എം.എ ബേബി നിർവഹിക്കും. പ്രഭാവർമ്മ അദ്ധ്യക്ഷത വഹിക്കും. ഡോ.കെ.സുധാകരക്കുറുപ്പ് പ്രശസ്തിപത്രപാരായണം. ഡോ. എസ്.കെ വസന്തൻ പുരസ്‌കാരം സ്വീകരിക്കും. യുവ സാഹിത്യപുരസ്‌കാരം ഡോ.ആര്യാംബിക എസ്.വിയും സ്വീകരിക്കും. കെ.എ ലത്തീഫ് സ്വാഗതവും ഡോ.പ്രതിഭ എസ് നന്ദിയും പറയും.