പരീക്ഷ തീയതി
സ്‌കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസസിൽ നടക്കുന്ന ഒന്നാം സെമസ്റ്റർ എം.എഡ് (സി.എസ്.എസ്.) എക്‌സ്റ്റേണൽ പരീക്ഷകൾ ഡിസംബർ ഒൻപതിന് ആരംഭിക്കും. പിഴയില്ലാതെ ഡിസംബർ രണ്ടുവരെയും 50 രൂപ പിഴയോടെ നാലുവരെയും അപേക്ഷിക്കാം.
മൂന്നാം വർഷ എം.എസ്‌സി മെഡിക്കൽ അനാട്ടമി (2016 അഡ്മിഷൻ റഗുലർ/2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 29 ന് ആരംഭിക്കും. പിഴയില്ലാതെ 22 വരെയും 525 രൂപ പിഴയോടെ 23 വരെയും 1050 രൂപ സൂപ്പർഫൈനോടെ 25 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
സ്‌കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസസിൽ നടന്ന നാലാം സെമസ്റ്റർ എം.എഡ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.