വൈക്കം: ശ്രീപുഷ്പക ബ്രാഹ്മണ സേവാസംഘം വൈക്കം പ്രാദേശിക സഭയുടെ ആഭിമുഖ്യത്തിൽ നടത്തിയ 'അഷ്ടമി പ്രാതൽ ' സദ്യയോടനുബന്ധിച്ച് പ്രമുഖ സംസ്‌കൃത പണ്ഡിതനും കാലടി ശ്രീശങ്കരാചാര്യ സർവ്വകലാശാല മുൻ വൈസ് ചാൻസലറുമായിരുന്ന ഡോ: എൻ.പി.ഉണ്ണിക്ക് ആചാര്യ ശ്രേഷ്ഠ പുരസ്‌കാരം സമ്മാനിച്ചു. വൈക്കം തെക്കേ നട മുല്ലശ്ശേരി മഠത്തിൽ വച്ച് പ്രസിഡന്റ് വി.നാരായണൻ ഉണ്ണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം സംഘം സംസ്ഥാന വൈസ്സ് പ്രസിഡന്റ് ടി.പി.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംഘം സംസ്ഥന സെക്രട്ടറി എ.ബി ബാലമുരളി പുരസ്‌കാരങ്ങൾ സമ്മാനിച്ചു. വിവിധ വിദ്യാഭ്യാസ എൻഡോവ് മെന്റുകൾ വിതരണം ചെയ്തു.
എ.കെ.ബി.എഫ് സംസ്ഥാന സെക്രട്ടറി ജനറൽ രാജൻ എൻ ഉണ്ണി സംഘം ദക്ഷിണമേഖല ഓർഗനൈസിഗ് സെക്രട്ടറി ഹരിശങ്കർ എൻ ഉണ്ണി കെ.എസ്സ്. പ്രദീപ് കെ.എസ്സ് രാജേന്ദ്രൻ, പ്രഭ കൃഷ്ണൻ നമ്പ്യാർ വി.ശശിധരശർമ്മ കെ.നാരായണൻ എന്നിവർ സംസാരിച്ചു.