ആർപ്പൂക്കര: ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം 25 മുതൽ ഡിസംബർ രണ്ടു വരെ നടക്കും. രാവിലെ ആറിന് അഷ്ടദ്രവ്യ മഹാഗണപതിഹോമം. രാവിലെ ഒൻപതിനും പത്തിനും മദ്ധ്യേ ക്ഷേത്രം തന്ത്രി പയ്യപ്പള്ളി ഇല്ലത്ത് മാധവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് നടക്കും. വൈകിട്ട് 6.45ന് ദീപാരാധന ദീപക്കാഴ്ച വൈകിട്ട് ഏഴിന് കൺവൻഷൻ പന്തലിൽ ഗീതാപാരായണം. പത്തിന് നാരായണീയ പാരായണം. വൈകിട്ട് അഞ്ചിന് തായമ്പക എന്നിവ നടക്കും. 26ന് ഉച്ചയ്ക്ക് ഒന്നു മുതൽ ഉത്സവബലി ദർശനം. രാത്രി എട്ടരയ്ക്ക് കൊടിക്കീഴിൽ വിളക്ക്. കൺവെൻഷൻ പന്തലിൽ വൈകിട്ട് ആറരയ്ക്ക് ഭക്തിഗാനസുധ. 27ന് രാവിലെ എട്ടിന് ശ്രീബലി. ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലി ദർശനം. വൈകിട്ട് ആറരയ്ക്ക് ദീപാരാധന, ദീപക്കാഴ്ച. രാത്രി എട്ടിന് വിളക്ക് എന്നിവ നടക്കും. രാത്രി എട്ടു മുതൽ കൺവെൻഷൻ പന്തലിൽ നാമഘോഷ ലഹരി. 28ന് രാവിലെ എട്ടിന് ക്ഷേത്രത്തിൽ ശ്രീബലി. ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലി ദർശനം. വൈകിട്ട് 6.45ന് ദീപാരാധന, ദീപക്കാഴ്ച. രാത്രി എട്ടിന് വിളക്ക്. കൺവെൻഷൻ പന്തലിൽ വൈകിട്ട് ആറിന് കേളികൊട്ട്. 6.45ന് തിരുവാതിര. ഏഴരയ്ക്ക് ഭരതനാട്യം. എട്ടിന് വീണക്കച്ചേരി, ഒൻപതിന് കഥകളി. 29ന് രാവിലെ ആറിന് ഗണപതിഹോമം, എട്ടിന് ശ്രീബലി, ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലിദർശനം. രാത്രി എട്ടിന് വിളക്ക് എന്നിവ നടക്കും. രാത്രി ഒൻപതിന് കൺവെൻഷൻ പന്തലിൽ മഹാരുദ്രൻ നൃത്തനാടകം അരങ്ങേറും. 30ന് ഉച്ചയ്ക്ക് ഉത്സവബലിദർശനം. വൈകിട്ട് അഞ്ചരയ്ക്ക് കാഴ്ചശ്രീബലി. വേല, സേവ, ദീപക്കാഴ്ച. തുടർന്ന് സ്‌പെഷ്യൽ പഞ്ചവാദ്യം. രാത്രി ഒൻപതിന് വലിയ വിളക്ക്. പള്ളിവേട്ട ദിവസമായ ഡിസംബർ ഒന്നിന് ഉച്ചയ്ക്ക് 11 ന് പള്ളിവേട്ട സദ്യ. ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ജോസഫ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് കാഴ്ച ശ്രീബലി, വേല, സേവ,​ മയൂരനൃത്തം എന്നിവ നടക്കും. രാത്രി 11.30ന് പള്ളിനായാട്ട്. കൺവെൻഷൻ പന്തലിൽ രാത്രി ആറരയ്ക്ക് പാണ്ടിമേളം. ആറാട്ട് ദിവസമായ ഡിസംബർ രണ്ടിന് രാവിലെ ഏഴിന് പള്ളിക്കുറുപ്പ് ദർശനം, തുടർന്ന് സാമ്പദ്രായിക ഭജൻസ്. എട്ടിന് സ്‌പെഷ്യൽ പഞ്ചവാദ്യം, 12.30ന് ചാക്യാർകൂത്ത്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഷഷ്ഠിപൂജ, നാലിന് ഗീതാഞ്ജലി, വൈകിട്ട് അഞ്ചിന് ആറാട്ട് പുറപ്പാട്. വൈകിട്ട് 5.45ന് ആറാട്ട് കടവിൽ ആറാട്ട് സദ്യ. 7.30ന് നാദസ്വരക്കച്ചേരി, ഒൻപതിന് സംഗീതസദസ്, രാത്രി 11ന് ആറാട്ട് എതിരേൽപ്പ്, 12ന് ആറാട്ട് എഴുന്നെള്ളിപ്പ്, രാത്രി ഒരുമണിയ്ക്ക് വെടിക്കെട്ടോടെ കൊടിയിറക്ക് നടക്കും.