ചങ്ങനാശേരി: നഗരത്തിലെ വിവിധ കടകളിൽ നിന്നും നിരോധിത ക്യാരിബാഗുകൾ പിടിച്ചെടുത്തു. നഗരത്തിൽ ആരോഗ്യ വിഭാഗം അധികൃതർ നടത്തിയ പരിശോധനയിലാണ് നിരോധിച്ച 75 കിലോ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ കണ്ടെടുത്തത്. ഏഴോളം വരുന്ന കടകൾക്ക് മുപ്പതിനായിരം രൂപ പിഴ ചുമത്തിയതായും റെയ്ഡ് തുടരുമെന്നും അധികൃതർ അറിയിച്ചു.