കോട്ടയം: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ജില്ലാ സമ്മേളനവും 28 ന് വൈകിട്ട് മൂന്നിന് ജോയിസ് റസിഡൻസി ഓഡിറ്റോറിയത്തിൽ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജി്ല്ലാ പ്രസിഡന്റ് കെ.കെ ഫിലിപ്പുകുട്ടി അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ വിശപ്പ് രഹിത പദ്ധതി പ്രഖ്യാപനം നടത്തും. ജില്ലാ കളക്ടർ പി.കെ സുധീർ ബാബു ചാരിറ്റി പുരസ്‌കാര വിതരണം നടത്തും. സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ ഡിസ്‌ക്കൗണ്ട് കാർഡ് പദ്ധതി ഉദ്ഘാടനം ചെയ്യും. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ സംഘടനാ പ്രവർത്തനം വിലയിരുത്തും. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായ എം.കെ തോമസുകുട്ടി വ്യാപാരമേഖലയിലെ പ്രതിസന്ധി സംബന്ധിച്ചു വിശദീകരണം നൽകും.
ജില്ലാ സെക്രട്ടറി എൻ.പ്രതീഷ് സ്വാഗതവും, ജില്ലാ ട്രഷറർ പി.എസ് ശശിധരൻ നന്ദിയും കണക്ക് അവതരണവും നടത്തും.