കോട്ടയം: തിരുവനന്തപുരത്ത് ഷാഫി പറമ്പിൽ എം.എൽ.എയെയും, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിനെയും പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കെ.എസ്.യു നടത്തിയ പ്രകടനവും യോഗവും കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് വൈശാഖ് പി.കെ.അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി.ജനറൽ സെക്രട്ടറിമാരായ എം.പി. സന്തോഷ് കുമാർ, ഷിൻസ് പീറ്റർ, ജോബിൻ ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.