കോട്ടയം: ശിവഗിരി തീർത്ഥാടനത്തിന്റെ മുന്നോടിയായി ജില്ലയിൽ മണ്ഡലം, യൂണിറ്റ് തലത്തിൽ ശിവഗിരി തീർത്ഥാടന ലക്ഷ്യപ്രചാരണ സമ്മേളനങ്ങളും പദയാത്രകളും നടത്താൻ ഗുരുധർമ്മ പ്രചരണ സഭ ജില്ലാ പ്രവർത്തകയോഗം തീരുമാനിച്ചു.
മണ്ഡലങ്ങളിൽ ധർമ്മ പ്രചാരണാർത്ഥം ശ്രീനാരായണ കൺവൻഷനുകളും ധർമ്മമീമാംസാ പരിഷത്തും നടത്തും. ജില്ലാ പ്രസിഡന്റ് ബാബുരാജ് വട്ടോടിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുകുമാരൻ വാകത്താനം റിപ്പോർട്ട് അവതരിപ്പിച്ചു.
ഗുരുധർമ്മ പ്രചരണ സഭ പി.ആർ.ഒ.ഇ.എം.സോമനാഥൻ കേന്ദ്രസമിതിയംഗങ്ങളായ കെ.കെ. സരളപ്പൻ, ഷിബു മൂലേടം, വൈസ് പ്രസിഡന്റ് അനിരുദ്ധൻ മുട്ടുംപുറം, ട്രഷറർ മോഹൻകുമാർ എസ്.എൻ.പുരം, കമ്മിറ്റിയംഗങ്ങളായ എം.കെ.പൊന്നപ്പൻ, സി.ജി.ബാലചന്ദ്രൻ ,പ്രഭാകരൻ തോട്ടകം ,ശശിധരൻ മഞ്ചാടിക്കരി, മോളിക്കുട്ടി പാമ്പാടി എന്നിവർ പ്രസംഗിച്ചു.