പാലാ : റിട്ട.സിവിൽ സർജനും കാൻസർ ചികിത്സാ വിദഗ്ദ്ധനുമായ ഡോ.സി.എൻ.ടി നമ്പൂതിരി രചിച്ച 'അർബുദ രോഗവും ചികിത്സയും അനുഭവങ്ങളുടെ വെളിച്ചത്തിൽ' എന്ന പുസ്തകത്തിന്റെ പ്രകാശനം നാളെ കോട്ടയം പ്രസ് ക്ലബ് ഹാളിൽ നടക്കും. ഉച്ചയ്ക്ക് 12ന് നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എസ്.സുനിൽകുമാർ പ്രകാശനം നിർവഹിക്കും. പി.വേണുഗോപാൽ ആദ്യ പ്രതി ഏറ്റുവാങ്ങും. കെ. സുരേഷ് കുറുപ്പ് എം.എൽ.എ അദ്ധ്യക്ഷനായിരിക്കും. തുടർന്നു ചേരുന്ന യോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡോ. സി.എൻ.ടി. നമ്പൂതിരി മറുപടി പ്രസംഗം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, കോട്ടയം മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ട് ഡോ.സി.പി. മാത്യു, യോഗക്ഷേമ സഭാ ജില്ലാ പ്രസിഡന്റ് എ.എ. ഭട്ടതിരിപ്പാട്, സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ, നർത്തകി ഡോ. പദ്മിനി കൃഷ്ണൻ, പ്രസ് ക്ലബ് സെക്രട്ടറി സനിൽകുമാർ, സ്വാഗത സംഘം ചെയർമാൻ രാജാ ശ്രീകുമാർ വർമ, ജനറൽ കൺവീനർ സഞ്ജീവ് വി.പി. നമ്പൂതിരി എന്നിവർ സംസാരിക്കും.