കോട്ടയം: റെയിൽവേ സ്വകാര്യവത്കരിക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നതായി ആരോപിച്ച് എ.ഐ.ടി.യുസി റെയിൽവേ സ്റ്റേഷനിലേയ്‌ക്ക് മാർച്ചും ധർണയും നടത്തി. ധർണ്ണ സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി. ബിനു ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് ടി.എൻ. രമേശൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ, വി.കെ. സന്തോഷ് കുമാർ, ഒപിഎ സലാം, ബാബു കെ ജോർജ്ജ്, കെ ഡി വിശ്വനാഥൻ, ലീനമ്മ ഉദയകുമാർ, ജോൺ വി ജോസഫ്, ബി. രാമചന്ദ്രൻ , എം ജി ശേഖരൻ എന്നിവർ പ്രസംഗിച്ചു. കെ.ടി. പ്രമദ്, അഡ്വ ബിനുബോസ്, കെ.ഐ. കുഞ്ഞച്ചൻ, ടി.സി. ബിനോയ്, കെ. രമേശ് എന്നിവർ മാർച്ചിന് നേതൃത്വം കൊടുത്തു