കോട്ടയം: എം.ജി സർവകലാശാലയിലെ മാർക്ക്ദാന വിവാദത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു സർവകലാശാലയിലേയ്‌ക്കു നടന്ന മാർച്ചിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് കെ.എസ്.യു ജില്ലാ പ്രസിഡന്റ് അടക്കം നാലു പേർ റിമാൻഡിൽ. ജില്ലാ പ്രസിഡന്റ് ജോർജ് പയസ്, സംസ്ഥാന ജന. സെക്രട്ടറിമാരായ സുബിൻ മാത്യു, ജോബി ചെമ്മല, ജില്ല കോ-ഒാർഡിനേറ്റർ ജിത്തു ജോസ് എബ്രഹാം എന്നിവരാണ് റിമാൻഡിലായത്. ഒക്ടോബർ 21 ന് നടന്ന സമരത്തിനിടെ പൊലീസിന് നേരെ കല്ലേറു നടത്തിയതിനാണ് ഇവരെ അറസ്റ്റു ചെയ്തത്.