ചിറക്കടവ്: മഹാദേവക്ഷേത്രത്തിൽ അഷ്ടമി ഉത്സവത്തിന്റെ ഭാഗമായി കാവടിയാട്ടം നടന്നു. പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രം, ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രം, തെക്കേത്തുകവല താന്നുവേലിൽ ധർമശാസ്താക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന് കാവടിഘോഷയാത്രകളുണ്ടായിരുന്നു. പുലർച്ചെ അഷ്ടമി ദർശനത്തിന് ശേഷം ഉഷക്കാവടി അഭിഷേകം നടത്തി. രാത്രി അഷ്ടമി വിളക്കുമുണ്ടായിരുന്നു.