പൊൻകുന്നം : ദേശീയപാതയിൽ പത്തൊമ്പതാം മൈലിൽ സ്‌കൂട്ടറിന് പിന്നിൽ നാഷണൽ പെർമിറ്റ് ലോറിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. വാഴൂർ ഈസ്റ്റ് കുറ്റിപ്പുറം വീട്ടിൽ അഗസ്റ്റിൻ (69), മകൾ ലിൻസി (30), മറ്റൊരു മകൾ പ്രിൻസിയുടെ മകൻ ജെസ്വിൻ (4) എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു അപകടം. ഓടിയെത്തിയ പ്രദേശവാസികളാണ് ഇവരെ അശുപത്രിയിലെത്തിച്ചത്. മണിമല പൊലീസും സ്ഥലത്തെത്തിയിരുന്നു.