പനമറ്റം : ദേശീയവായനശാലയുടെ യുവജന വിഭാഗമായ ദേശീയയുവതയുടെ വാർഷികം ലൈബ്രറി കൗൺസിൽ സംസ്ഥാന എക്‌സി.അംഗം ബി.ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചിറക്കടവ് ഗ്രാമദീപം ഗ്രന്ഥശാല സെക്രട്ടറി പി.എൻ.സോജൻ മുഖ്യപ്രഭാഷണം നടത്തി. പി.സി.ഹരികൃഷ്ണൻ, ശ്യാംശശി, എസ്.വിഷ്ണു, വി.ജി.മുരളീധരൻ, ജിഷമോൾടി.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പി.സി.ഹരികൃഷ്ണൻ(പ്രസിഡന്റ്), കെ.എസ്.അഭിജിത് ലാൽ(സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.