ഇളങ്ങുളം : നൈപുണി വികസന പദ്ധതിയുടെ ഭാഗമായി കർഷകർക്ക് യന്ത്രങ്ങളെ പരിചയപ്പെടുത്തി. ഇളങ്ങുളം ഇടമന പ്രകാശിന്റെ കൃഷിയിടത്തിലായിരുന്നു പരിപാടി. ആത്മ കോട്ടയം, എലിക്കുളം ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, ഇളങ്ങുളം സഹകരണ ബാങ്ക്, ഫെയ്‌സ് കാർഷിക കൂട്ടായ്മ, കാർഷിക സംഘങ്ങൾ എന്നിവ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ യന്ത്രങ്ങളെ പരിചയപ്പെടാൻ ശാസ്താദേവസ്വം സ്‌കൂളിലെ വിദ്യാർത്ഥികളുമെത്തി. കൃഷിവകുപ്പിന്റെ വിവിധ പദ്ധതികൾ, ഓൺലൈൻ രജിസ്‌ട്രേഷൻ, സബ്‌സിഡി എന്നിവയെക്കുറിച്ച് ക്ലാസ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലാദേവി ഉദ്ഘാടനം ചെയ്തു. വാർഡംഗം സുജാതാ ദേവി അദ്ധ്യക്ഷത വഹിച്ചു. കൃഷി അസി.ഡയറക്ടർ നിസ്സ ലത്തീഫ്, ഫെയ്‌സ് പ്രസിഡന്റ് എസ്. ഷാജി, ഇളങ്ങുളം ബാങ്ക് പ്രസിഡന്റ് പ്രൊഫ.എം.കെ. രാധാകൃഷ്ണൻ നായർ, അലക്‌സ് റോഷി തുടങ്ങിയവർ നേതൃത്വം നൽകി.