കൂരാലി: ഓട്ടോറിക്ഷയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൂരാലി ഇലവനാൽതാഴെ ഹസ്സൻകുട്ടി (64) മരിച്ചു. ഈ മാസം നാലിന് പൊൻകുന്നത്ത് പി.പി.റോഡിലുണ്ടായ അപകടത്തിൽ ഹസ്സൻകുട്ടിയുടെ ഭാര്യ സുഹറാബീവി (60) അന്നുതന്നെ മരിച്ചിരുന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ കൂരാലി കുളങ്ങരയിൽ മുഹമ്മദ് റെഫീക്ക് (34) ഏഴാംതീയതിയും മരിച്ചു.
ഹസ്സൻകുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് ശാരീരിക അവശത കൂടിയതിനാൽ ബുധനാഴ്ച കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെയെത്തും മുൻപ് മരണമടഞ്ഞു. മക്കൾ: ജാസ്മി, പരേതനായ തൗഫീഖ്. മരുമകൻ: ഷാജഹാൻ പായിക്കാട്ട് (ഖാദിബോർഡ് , കോട്ടയം). കബറടക്കം ഇന്ന് ഒന്നിന് കൂരാലിയിലുള്ള പനമറ്റം ജുമാമസ്ജിദ് കബർസ്ഥാനിൽ.