തലയോലപ്പറമ്പ്: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന് വരുന്ന'വിദ്യാലയം പ്രതിഭകളോടൊപ്പം" എന്ന പദ്ധതിയുടെ ഭാഗമായി തലയോലപ്പറമ്പ് വടയാർ ഇളങ്കാവ് ഗവ. യു പി സ്‌കൂളിലെ വിദ്യാർത്ഥികൾ നാടക നടൻ വൈക്കം പ്രദീപ് മാളവികയുടെ ഭവനത്തിൽ സന്ദർശനം നടത്തി. പ്രതിഭകൾ നവ പ്രതിഭകളെ ഉണർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ഭവന സന്ദർശനം കൊണ്ട് ലക്ഷ്യമിടുന്നത്.അനുഭവങ്ങൾ ചോദിച്ചറിയുന്നതിന് എത്തിയ കുട്ടികൾക്ക് പാഠ്യവിഷയത്തോടൊപ്പം അവരുടെ ഉള്ളിലുള്ള കലാവാസനകളെ വളർത്തിയെടുക്കുന്നതിന് അധിക സമയം കണ്ടെത്തണമെന്ന് അദ്ദേഹം ഉപദേശം നൽകി.നാടകത്തിൽ ഉണ്ടായ അനുഭവങ്ങൾ വിവരിച്ച അദ്ദേഹം നിരവധി കഥാപാത്രങ്ങളെയും കുട്ടികൾക്ക് മുമ്പിൽ അവതരിപ്പിച്ചു. സ്‌കൂൾ സീനിയർ അദ്ധ്യാപകൻ കെ.എൻ ഷാജി, പി.ടി.എ പ്രസിഡന്റ് സി.എസ് സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികൾ ഭവന സന്ദർശനം നടത്തിയത്.
---
തലയോലപ്പറമ്പ് വടയാർ ഇളങ്കാവ് ഗവ. യു പി സ്‌കൂളിൽ നിന്നും ഭവന സന്ദർശനത്തിന് എത്തിയ കുട്ടികളോട് നടക നടൻ പ്രദീപ് മാളവിക അനുഭവങ്ങൾ പങ്കുവയ്ക്കുന്നു